
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' യിലെ "വാ വാ വീരാ" ഗാനം പുറത്ത്.രാം ചരണിന്റെ ഗംഭീര നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ് . നേരത്തേ ചിത്രത്തിലെ "ചികിരി ചികിരി" ഗാനവും പുറത്തു വന്നിരുന്നു. ആഗോള തലത്തിൽ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിലും രാം ചരണിന്റെ നൃത്തച്ചുവടുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായത്. രാം ചരണിനൊപ്പം ഒട്ടേറെ നർത്തകരും പങ്കെടുത്താണ് "വാ വാ വീരാ" ഗാനം .
എ. ആർ. റഹ്മാൻ ഈണം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. ജിതിൻ രാജ് ആണ് ആലാപനം . ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏപ്രിൽ 30ന് ലോകവ്യാപകമയി റിലീസ് ചെയ്യും. മാസ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സംഘട്ടന രംഗം ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുമെന്നാണ് സൂചന.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - രത്നവേലു, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |