
ന്യൂഡൽഹി: ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി ജനുവരിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഫലം പ്രഖ്യാപിച്ചു. 100 ശതമാനം സ്കോർ നേടിയ 12 പേരിൽ കേരളത്തിൽ നിന്നാരുമില്ല. 99.97 ശതമാനം മാർക്കു നേടിയ വൈഷ്‌ണവാണ് കേരളത്തിലെ ടോപ്പർ. ഫലം jeemain.nta.nic.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റിൽ. 13,04,653 വിദ്യാർത്ഥികൾ ജനുവരി 21മുതൽ 29വരെ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷയെഴുതി. ഏപ്രിലിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനിൽ ഫലം മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
