
പാലക്കാട്: അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ പറഞ്ഞതാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേശ് തന്റെ സഹോദരിയെ വിളിച്ചു. പിന്നീട് തന്നോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞു. ഇതോടെ പ്രശ്നങ്ങൾ അവസാനിച്ചതായും ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗണേശിനെ ഇട്ടെറിഞ്ഞ് പോകാനില്ല. അത്രമേൽ ഇഷ്ടപ്പെടുന്നു.
ഗണേശിന്റെ ഫോൺ കോളിനാണ് താൻ കാത്തിരുന്നത്. അദ്ദേഹം വൈകാരികമായാണ് സംസാരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല. കൂടെ ജീവിക്കേണ്ടത് താനായതുകൊണ്ട് മന്ത്രി പൊതുജനങ്ങളോട് മാപ്പുചോദിക്കേണ്ട കാര്യമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |