SignIn
Kerala Kaumudi Online
Saturday, 27 April 2024 7.23 AM IST

ശിവഗിരി തീർത്ഥാടന നവതി,​ ബ്രഹ്മവിദ്യാലയം ജൂബിലി ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമം: മന്ത്രി എം.വി.ഗോവിന്ദൻ

jagannatha

തലശ്ശേരി: വൈവിദ്ധ്യങ്ങളുടെ ഏകത്വം നിറഞ്ഞ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ മലബാർ മേഖലാ നവതി ആഘോഷവും​ ബ്രഹ്മ വിദ്യാലയത്തിന്റെ ദ്വികനക ജൂബിലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മതഭ്രാന്തിനെതിരായ മരുന്നാണ് കാലത്തെ അതിജീവിച്ച ഗുരുദർശനങ്ങൾ. വർത്തമാനകാലത്ത് ഗുരുദർശനം വഴികാട്ടിയാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഗുരുവിനെ സ്വന്തമാക്കാൻ ചിലർ ശ്രമിക്കുകയാണ്.മതനിരപേക്ഷ ഇന്ത്യയിൽ അത് വിലപ്പോകില്ല. മതരാജ്യമെന്ന തള്ളപ്പെട്ട ആശയം തിരിച്ചു കൊണ്ടുവരാനാണ് ശ്രമം.ഗാന്ധിജിയെ കൊല്ലാമെങ്കിൽ ആരെയും കൊല്ലാമെന്ന സന്ദേശമാണ് ഇവർ നൽകിയത്. വർഗീയതകൾ ഏറ്റുമുട്ടിയാൽ തളരുകയല്ല, രണ്ടും ശക്തിപ്പെടുകയാണ് ചെയ്യുന്നത്. താജ്മഹലിന്റേയും, കുത്തബ് മിനാറിന്റേയും പേരിൽ കലാപമുണ്ടാക്കാനാണ് നീക്കം.സാമൂഹ്യ പരിഷ്‌ക്കർത്താക്കളെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുകയാണെന്നും മന്ത്രി പറഞ്ഞു
ജാതി മതങ്ങൾക്കതീതമായ സംസ്‌കാരം നമുക്ക് സൃഷ്‌ടിക്കണമെന്നും മതം മനുഷ്യത്വമായിരിക്കണമെന്നും സ്വാഗത സംഘം ചെയർമാൻ ഗോകുലം ഗോപാലൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.

അഡ്വ: എ.എൻ.ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നവതി സന്ദേശം നൽകി. കാരായി രാജൻ, കെ.ആർ.മനോജ് ഡൽഹി, ടി.കെ.രാജൻ മംഗലാപുരം, കെ.പി.ബാലകൃഷ്ണൻ, സി.ഗോപാലൻ, അഡ്വ: കെ.സത്യൻ, വി.കെ.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു .
രാവിലെ നടന്ന ശ്രീ നാരായണ ദാർശനിക സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശാലാനന്ദ മുഖ്യഭാഷണം നടത്തി. സ്വാമി ഗുരുപ്രസാദ് ,​സ്വാമി ബോധി തീർത്ഥ , ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, കെ.പി.പവിത്രൻ, രവീന്ദ്രൻ പൊയിലൂർ എന്നിവർ സംസാരിച്ചു.
കലാർപ്പിത നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി.
ഇന്ന് രാവിലെ 7ന് ശിവഗിരി സന്യാസിമാർക്ക് യതിപൂജ സമാദരം സമർപ്പിക്കും. 10 മണിക്ക് ശ്രീ നാരായണ ദാർശനിക സമ്മേളനം സ്വാമി ശാരദാനന്ദയുടെ അദ്ധ്യക്ഷതയിൽ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തും. സഞ്ജീവ് മാറോളി, കാരായി ചന്ദ്രശേഖരൻ, എൻ. രേഷ്മ .ചന്ദ്രൻ മാസ്റ്റർ, സി.കെ.സുനിൽകുമാർ എന്നിവർ സംസാരിക്കും.
വൈകിട്ട് നാലിന് ബ്രഹ്മ വിദ്യാലയ കനക ജൂബിലി ആഘോഷം സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ ആമുഖഭാഷണം നടത്തും സ്വാമി വിശാലാനന്ദ , സ്വാമി ശാരദാനന്ദ എന്നിവർ സംസാരിക്കും. പി.വി.ചന്ദ്രൻ മുഖ്യാതിഥിയാവും. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, അഡ്വ:കെ.അജിത്കുമാർ, രജിത്ത് നാറാത്ത്, രവീന്ദ്രൻ പൊയിലൂർ, മോഹൻ പൊന്നമ്പത്ത് എന്നിവർ സംസാരിക്കും.

ക്യാപ്ഷൻ: തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ മലബാർ മേഖലാ നവതി ആഘോഷവും​ ബ്രഹ്മ വിദ്യാലയത്തിന്റെ ദ്വികനക ജൂബിലിയും മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.