SignIn
Kerala Kaumudi Online
Thursday, 18 July 2024 9.32 AM IST

വിവാഹ ഗൗണിൽ പരിഷ്‌കാരം, നിരാശയിൽ സാമന്ത ആരാധകർ

ss

വിവാഹ ഗൗൺ, സ്ട്രാപ്‌ലെസ് ഔട്ട് ഫിറ്റാക്കി നടി സാമന്ത. മുത്തുകൾ പതിച്ച ഫ്ളോറൽ ഡിസൈൻ വൈറ്റ് ഗൗൺ ആണ് സാമന്ത കറുപ്പ് നിറം കോക്ടെയ്‌ൽ ഡ്രസ് ആക്കി മാറ്റിയത്. ക്രേഷെ ബജാജ് എന്ന ഡിസൈനർ ആണ് സാമന്തയുടെ വെഡ്ഡിംഗ് ഗൗൺ പരിഷ്കാരങ്ങൾ വരുത്തി കറുപ്പ് ഗൗൺ ആക്കി മാറ്റിയത്.

ഡ്രസ് പരിഷ്കരിച്ചതിനെക്കുറിച്ച് സാമന്ത വീഡിയോ ഉൾപ്പടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. . ''സുസ്ഥിരതയെ നമുക്ക് അവഗണിക്കാനാവില്ല. അതൊരു തിരഞ്ഞെടുപ്പ് ആയിരുന്ന കാലഘട്ടം കഴിഞ്ഞു. നമ്മൾ വീട് എന്നുവിളിക്കുന്ന ഗ്രഹത്തിന്റെ ദീർഘായുസിന് ഇത് ആവശ്യമാണ്. ഞാൻ ഇന്ന് ധരിച്ചിരിക്കുന്ന പ്രിയപ്പെട്ട ഗൗൺ ക്രേഷ ബജാജ് എനിക്ക് പുനർനിർമ്മിച്ച് നൽകിയതാണ്. പലർക്കും അത് നിസാരമാണെന്ന് തോന്നും. എന്റെ ശീലങ്ങൾ മാറ്റുന്നതിനും എന്റെ ജീവിതശൈലി കൂടുതൽ സുസ്ഥിരമാക്കുന്നതിനും ഞാൻ ബോധപൂർവം സ്വീകരിക്കുന്ന നിരവധി നടപടികളിൽ ഒന്നുമാത്രമാണ് എന്റെ പഴയ വസ്‌ത്രങ്ങൾ പുനർനിർമ്മിക്കുന്നത് എന്നു ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഓരോ ചെറിയ കാര്യങ്ങളും ഓരോ നിർണായക പ്രവർത്തനവും പ്രധാനമാണ്. ആ ചെറിയ ശ്രമങ്ങൾ നടപ്പിലാക്കാൻ എന്നോടും എന്നെ ഇഷ്ടപ്പെടുന്ന നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സാമന്ത കുറിച്ചു. 2021ൽ നാഗചൈതന്യയുമായി വേർപിരിഞ്ഞ ശേഷവും ഇരുവരും ഒന്നിക്കുമെന്ന പ്രചാരണം ഉയർന്നിരുന്നു. ആരാധകരും പ്രതീക്ഷയിലായിരുന്നു. എന്നാൽ വിവാഹ ഗൗണിൽ സാമന്ത നടത്തിയ പരിഷ്കാരങ്ങൾ എല്ലാ പ്രചാരണങ്ങളെയും തള്ളിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.