
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു. സുധീഷ് കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ അന്വേഷണ സംഘം തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. 420 പേജുകളാണ് ഇതിനുള്ളത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. നവംബർ 13വരെയാണ് റിമാൻഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടിരുന്നില്ല. മുരാരി ബാബുവിനെ ഉടൻ ജയിലിലേക്ക് കൊണ്ടുപോകും.
നേരത്തെ കോടതി മുരാരി ബാബുവിനെ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നാലെ പ്രത്യേക അന്വേഷണ സംഘം നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടു. നാല് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |