
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാല സീസണിൽ ആകെ വരുമാനം 332,77,05132 രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണെന്നും ശബരിമല സന്നിധാനം മീഡിയ സെന്റർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ ലഭിച്ചു. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്. ശബരിമലയിൽ ശനിയാഴ്ച ഉച്ചവരെ 30,56,871 പേർ ദർശനം നടത്തി. വെളളിയാഴ്ച 37,521 പേരും മണ്ഡലപൂജ ദിവസമായ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരാണ് എത്തിയത്. കഴിഞ്ഞസീസണിൽ മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേരാണ് എത്തിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |