
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി വി രാജേഷിന് അഭിനന്ദനങ്ങളുമായി സിനിമാ താരം മല്ലികാ സുകുമാരൻ. രാജേഷ് ഈ വിജയം നൂറ് ശതമാനം അർത്ഥവത്തായി പ്രവർത്തി മേഖല സമ്പന്നമാക്കട്ടെയെന്നും മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും, വ്യക്തിപരമായ നിലനിൽപ്പിനും വേണ്ടി ആരോപണ അസ്ത്രങ്ങളാക്കി മറ്റുള്ളവരുടെ നേർക്കുപ്രയോഗിക്കുന്നവർക്ക് എന്നും ഒരു മാതൃകയാണ് വി വി രാജേഷെന്നും അവർ കൂട്ടിച്ചേർത്തു.
മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജാതി, മതം രാഷ്ട്രീയം ഇവയെല്ലാം ഒരു വ്യക്തിക്ക് ജന്മനാ കല്പിച്ചു ലഭിക്കുന്ന കുടുംബസ്വത്താണ്. പക്ഷേ തുടർന്നുള്ള ജീവിതത്തിൽ തനിക്ക് ലഭിക്കുന്ന ഈ വക സ്വത്തുക്കൾ ഒരു വൈരാഗ്യ ബുദ്ധിയോടെ,സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും,വ്യക്തിപരമായ നിലനിൽപ്പിനും വേണ്ടി ആരോപണ അസ്ത്രങ്ങളാക്കി മറ്റുള്ളവരുടെ നേർക്ക് പ്രയോഗിക്കുന്നവർക്ക് എന്നും ഒരു മാതൃകയാണ് ശ്രീ വി വി രാജേഷ്.
മറ്റേതു കസേരയേകാളും ഒരു മഹത്വം സാധാരണക്കാരന്റെ മനസിൽ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ടെന്ന എന്ന സത്യം എന്നും എല്ലാവരും ഓർക്കുക. 4+3=7...ശരിയാണ്..... പക്ഷേ 5+2 , 6+1...ഇതൊക്കെ ഉത്തരം ഒന്ന് തന്നെയാണ്.
ശ്രീ രാജേഷ് ഈ വിജയം നൂറ് ശതമാനം അർത്ഥവത്തായി പ്രവർത്തി മേഖല സമ്പന്നമാക്കട്ടെ. നിയുക്ത മേയറെ അഭിനന്ദിക്കാൻ മനസുകാണിച്ച ബഹുമാന്യനായ കേരള മുഖ്യമന്ത്രിയോടും പാർട്ടിയുടെ നേതൃസ്ഥാന സാരഥിയായ ശ്രീ രാജീവ് ചന്ദ്രശേഖറിനോടും ആദരവും ബഹുമാനവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |