ചെങ്ങന്നൂർ: പായസവിതരണം, ലഡുവിതരണം,പടക്കംപൊട്ടിക്കൽ... സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തെങ്ങുംതറയിൽ വീടും പരിസരവും ആഘോഷത്തിമിർപ്പിലായിരുന്നു. കഴിഞ്ഞ ജൂലായിൽ ശക്തമായ മഴ പെയ്യുന്ന ഒരു സന്ധ്യയിലാണ് സജി ചെറിയാന്റെ രാജി പ്രഖ്യാപനം ജന്മനാടും വീടും കേട്ടത്. മന്ത്രിയായി ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചെങ്ങന്നൂരിൽ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.
വീട്ടിൽ മന്ത്രിയുടെ മാതാവ് ശോശാമ്മ സത്യപ്രതിജ്ഞാചടങ്ങുകൾ ടി.വി.യിൽ കാണുന്നുണ്ടായിരുന്നു. ജൂലായിൽ രാജി പ്രഖ്യാപനം ടി.വി.യിൽ കാണുമ്പോൾ ശോശാമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നലെ നിറഞ്ഞ സന്തോഷമായിരുന്നു മുഖത്ത്. സി.പി.എം നേരിട്ട് ചെങ്ങന്നൂരിൽ ഇന്നലെ ആഘോഷ പരിപാടികളോ ആഹ്ലാദ പ്രകടനങ്ങളോ നടത്തിയില്ല. വിപുലമായ രീതിയിൽ 7ന് ആഘോഷപരിപാടികൾ നടത്തുമെന്ന് ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. ശശികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |