SignIn
Kerala Kaumudi Online
Thursday, 19 September 2024 9.01 AM IST

₹85,000 വാടകയ്ക്ക് സജി ചെറിയാന് ഔദ്യോഗിക വസതി

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് സർക്കാർ ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവായി. പ്രതിമാസം 85,000 രൂപ വാടകയ്ക്ക് തൈക്കാട് വില്ലേജിലാണ് വസതി . കറന്റ് ചാർജും വാട്ടർ ചാർജും പുറമേ. വസതിയുടെ അറ്റകുറ്റപ്പണികൾ ടൂറിസം വകുപ്പ് ഉടൻ നടത്തും.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധന സെസ്സ് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കെ,ഇത്രയും ഉയർന്ന വാടകയ്ക്ക് വസതി കണ്ടെത്തിയത് ചർച്ചയായി. വർഷം വാടകയിനത്തിൽ മാത്രം 10.20 ലക്ഷം രൂപ ചെലവ് വരും. തൈക്കാട് ഈശ്വരവിലാസം റസിഡന്റ്സ് അസോസിയേഷനിലെ 392ാം നമ്പർ വസതി വർഷ ചിത്ര എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് .

സർക്കാർ വസതി ഇല്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് വേണ്ടി വന്നത്. സജി ചെറിയാൻ നേരത്തേ മന്ത്രിയായപ്പോൾ രാജ്ഭവന് സമീപത്തെ കവടിയാർ ഹൗസായിരുന്നു ഔദ്യോഗിക വസതി. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ, വാടക വീട്ടിൽ താമസിക്കുകയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാന് കവടിയാർ ഹൗസ് അനുവദിച്ചു. ഗവ. ചീഫ് വിപ്പിനും വാടക വീടാണ് ഔദ്യോഗിക വസതി..മാസം 45,000 രൂപയാണ് വാടക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.