കൊച്ചി: ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാണ് ആദ്യ പ്രാധാന്യമെന്നും പിന്നീടാണ് പാർട്ടിയുടെ കാര്യമെന്നും ശശി തരൂർ എം.പി വ്യക്തമാക്കി.
ചിലപ്പോൾ മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടി വരും. സ്വന്തം പാർട്ടിയോടുള്ള വിധേയത്വമില്ലായ്മയായി ഇത് വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ, രാജ്യത്തിനാണ് ആദ്യ പ്രാധാന്യം. പിന്നീടാണ് പാർട്ടിയുടെ കാര്യമെന്നും ശശി തരൂർ എം.പി പറഞ്ഞു. ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ സംഘടനയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘
സമാധാനവും ഐക്യവും ദേശീയവികസനവും’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു
എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചത്, 'ഇന്ത്യ മരിക്കുമ്പോൾ ആരാണ് ജീവിച്ചിരിക്കുക ’എന്ന ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ ഇക്കാര്യം പറഞ്ഞത്.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിൽ ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 1997ൽ താൻ എഴുതിയ പുസ്തകത്തിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. തന്നെ വായിക്കാത്തവരാണ് ഇന്ന് വിമർശിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിന്, താനിപ്പോൾ ‘പാർലമെന്റേറിയനല്ലേ’ എന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |