ന്യൂ ഡൽഹി : പാലിലെ മായം ചേർക്കൽ തടയണമെന്ന ഹർജിയിൽ ഭക്ഷ്യസുരക്ഷ അതോറിറ്റിക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മായം ചേർക്കൽ തടയാൻ ലക്ഷ്യമിട്ട് 2016ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് നടപടി.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്രാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയെ കക്ഷിയാക്കിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്, രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |