
ന്യൂഡൽഹി: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ സർക്കാർ വാദങ്ങളെ എതിർത്ത് താത്കാലിക അദ്ധ്യാപകരും ഭിന്നശേഷിക്കാരും. സിംഗിൾ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരാണിവർ. എൻ.എസ്.എസിന് ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു. വിധി കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് മാത്രമാണ് ബാധകമെന്നും എതിർപ്പുയർത്തി. അക്കാര്യത്തിൽ വിശദമായി വാദം പറയാമെന്നും വ്യക്തമാക്കി. ഇതോടെ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഏപ്രിൽ 14ലേക്ക് മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വിഷയത്തിൽ അന്തിമതീർപ്പിന് ഇതോടെ സാദ്ധ്യത മങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |