
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 187 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024–25 അദ്ധ്യയന വർഷത്തെ തസ്തിക നിർണയ പ്രകാരവും 2021–22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികകളും ഉൾപ്പെടെയാണിത്.
119 ജൂനിയർ എച്ച്.എസ്.എസ്.ടി തസ്തികകൾ പുതുതായി സൃഷ്ടിക്കും. 146 ജൂനിയർ എച്ച്.എസ്.എസ്.ടി തസ്തികകൾ എച്ച്.എസ്.എസ്.ടി ആയി ഉയർത്തും. 68 എച്ച്.എസ്.എസ്.ടി തസ്തികകളും സൃഷ്ടിക്കും. 143 എച്ച്.എസ്.എസ്.ടി തസ്തികകൾ ജൂനിയർ എച്ച്.എസ്.എസ്.ടി തസ്തികകളാക്കി മാറ്റും.
കായിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ഇ.ആർ. (കേരള വിദ്യാഭ്യാസ ചട്ടം) നിലവിൽ വന്ന കാലത്തെ ചട്ടങ്ങൾ പ്രകാരമാണ് ഇപ്പോഴും സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ വിഷയങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ട ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
മലയാളത്തിൽ മികവിന്
സ്കോളർഷിപ്പ്
പത്താം ക്ലാസിൽ മലയാളത്തിന് ഉന്നത വിജയം കരസ്ഥമാക്കുകയും ഹയർസെക്കൻഡറിയിൽ മലയാളം ഉപഭാഷയായി പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കുലർ മുഖേന അറിയിക്കുമെന്നേ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |