SignIn
Kerala Kaumudi Online
Saturday, 23 August 2025 7.56 PM IST

'ഒരു ഗതിയും ഇല്ലാത്ത കാലത്ത് ഗവേഷകരെ ഫ്ലാറ്റിൽ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി പോലും': വേടന് പിന്തുണ, കുറിപ്പ്

Increase Font Size Decrease Font Size Print Page
vedan

കൊച്ചി: പീഡനക്കേസിൽ റാപ്പർ വേടന് പിന്തുണയുമായി സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ ശരണ്യ മോൾ കെഎസ് രംഗത്ത്. ഒരു ഗതിയും പരഗതിയും ഇല്ലാതെ, കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തന്റെ ആദ്യത്തെ പാട്ടുകേട്ട് ഇന്റർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് ശരണ്യമോൾ ഫേസ്ബുക്കിൽ കുറിച്ചു. വേടനോട് മകനോടുള്ള സ്നേഹവും കരുതലും ഞാൻ ചാകുന്നത് വരെ കാണുമെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'നിരുപാധികം വേടന് ഒപ്പം തന്നെ'
വേടന്റെ കേസുമായി ബന്ധപ്പെട്ട് അതിജീവിത ഇറക്കിയ വീഡിയോ കണ്ടതിനു ശേഷം അമൃത tv ൽ ഒരു പ്രസിദ്ധ വക്കീലുമായുള്ള അഭിമുഖത്തിൽ വളരെ കൃത്യമായി പറയുന്നുണ്ട് ഇത് നില നിൽക്കില്ല
2 മാസങ്ങൾക് മുൻപേ ആണെന് തോന്നുന്നു ഈ കേസ് വീണ്ടും സോഷ്യൽ മീഡിയയിൽ പൊങ്ങി വന്നത് തത്സമയം vedan പ്രോഗ്രാം കൊണ്ടും സിനിമയിലെ പാട്ടുകൾ ഹിറ്റ്‌ അടിച്ചു നിൽക്കുന്ന സമയം ആയിരുന്നു.


അന്ന് ഗാലറിയിൽ ഇരുന്നു കളിച്ചവരുടെ ആവിശ്യം vedan മാപ്പ് നീക്കം ചെയ്തു സ്വകാര്യമായി വന്നു മാപ്പ് പറയണം എന്നായിരുന്നു. എന്തായാലും vedan തുടർന്നു ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്, സ്ത്രീകളുലായിട്ടുള്ള റിലേഷൻഷിപ്പിൽ തെറ്റ് പറ്റിട്ടുണ്ട് തിരുത്തി തന്നെ മുൻപോട്ട് പോകും എന്ന്
പക്ഷെ ഗാലറിയിൽ ഉള്ളവർക്കു അത് പോരാതെ വന്നു. കഴിഞ്ഞ മാസം ഒരു കേസ് register ചെയ്യിപ്പിച്ചു എന്നിട്ടും കലിപ്പ് തീരാഞ്ഞിട്ടാണ് ഒരു വീഡിയോ റെക്കോർഡ് ചെയ്തു ഇറക്കിയത്.


victim ന്റെ trauma ആണെന ആദ്യം പ്രചരിപ്പിച്ചത് പിന്നീട് ആ വീഡിയോ 3 കാര്യങ്ങൾ അവരുടെ ട്രോമയുമായി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണ്. അതിനു മുൻപ് (ആദ്യ കേസിൽ ജാമ്യപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ ) മുഖ്യമന്ത്രിയ്ക്ക് നൽകിയ പുതിയ പീഡന പരാതി കേട്ടപ്പോ തോന്നിയത്.
2020 ജൂണിലാണ് വേടൻ്റെ ആദ്യ ആൽബമായ Voice of Voiceless റിലീസാവുന്നത്. ഒട്ടും പ്രശസ്തനല്ലാത്ത ഒരുവൻ്റെ അധികമാരും കാണാത്ത ആദ്യ ആൽബം കണ്ടാണോ 'കേരളത്തിന് പുറത്ത് സർവ്വകലാശാലയിൽ , അതും ആദിവാസി സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ എന്ന് പറയപ്പെടുന്നവർ വേടനെ തിരഞ്ഞെത്തിയത്?


ഒരു ഗതിയും പരഗതിയും ഇല്ലാതെ കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തൻ്റെ ആദ്യത്തെ പാട്ടുകേട്ട് ഇൻ്റെർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കി പോലും !


(2021 ലാണ് ഞാൻ വേടനെ ആദ്യമായി വിളിക്കുന്നത്. അന്ന് മീറ്റു കേസിൽ അവൻ ആകെ തകർന്നു ഇരിക്കുകയായിരുന്നു. അവർക്കിടയിൽ നടന്നത് അന്ന് എന്നോട് പറഞ്ഞതാണ്. അപ്പോഴേ പറഞ്ഞു സാരമില്ല നീ തെറ്റ് തിരുത്തി വാ, നിന്നെ ഞങ്ങൾക്ക് വേണം, പാട്ട് എഴുതണം, നീ വലിയ ആൾ ആകും എന്നൊക്കെ. (അവനോട് ഒരു മകനോടുള്ള സ്നേഹവും കരുതലും അന്ന് തൊട്ട് ഇന്ന് ഈ നിമിഷവും ,അല്ലെങ്കിൽ ഞാൻ ചാകുന്നത് വരെ കാണും.)


അന്നേ പറഞ്ഞു കൊച്ചേ നീ സൂക്ഷിക്കണം എന്ന്. അന്ന് തൊട്ട് ലാസ്റ്റ് നേരിൽ കണ്ടപ്പോഴും ഇതാണ് പറഞ്ഞത്. അവനുമായി ബന്ധം ഉള്ളവരോടും പറഞ്ഞു സൂക്ഷിക്കണം പീഡന പരാതികൾ ഒന്നിന് പുറകെ ഒന്നായി വരും. നിവർന്നു നിൽക്കാൻ അവർ സമ്മതിക്കില്ലെന്നു. കാരണം അവരുടെയൊക്കെ ചിന്തകളും, പ്രവർത്തിയും ഇത്തരത്തിൽ മാത്രമാണ് വർക്ക്‌ ചെയ്യുന്നതെന്നു കുറെ കാലമായി മനസ്സിലായതാണ്.
ഇനി ഇന്റർവ്യൂ വിലേയ്ക്ക് വന്നാൽ എനിക്ക് മനസ്സിലായ കാര്യങ്ങൾ ഇതൊക്കെ യാണ്. ( എന്റെ ബോധ്യങ്ങൾ, അത് ഇനി ആരും തിരുത്താൻ വരണ്ട. അരി ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. മോരും മുതിരയും കണ്ടാൽ നന്നായി തിരിച്ചറിയാൻ സാധിക്കും. )


1. vedan വേട്ടക്കാരൻ ആണെന് പട്ടിക്ക് കഴിക്കാൻ വേട്ട ആടാറുണ്ടായിരുന്നു -നിലവിലെ forest കേസിനു ശക്തി പകരാൻ ഫാബ്രിക്കേറ്റ ചെയ്താണെന് ഏതൊരു ആൾക്കും മനസ്സിൽ ആകും ഇരയുടെ trauma ആയിട്ട് പട്ടിയുടെ തീറ്റ ഒരു കാരണ വശാലും ചേർന്ന് പോകുന്നില്ല -ഹൽവയും മത്തി കറിയും പോലെ
2.വേടന്റെ രാഷ്ട്രിയം -വെൽഫയർ പാർട്ടി ആയിയിട്ടുള്ള ബന്ധം - രണ്ട് വ്യക്തികൾ റിലേഷൻഷിപ്പിൽ ഇരിക്കെ. .ആരുടെയും രാഷ്ട്രിയം ആർക്കും വേണ്ടി അടിയറവ് വെക്കേണ്ടതില്ല.
(ട്രോമായും -വെൽഫയർ പാർട്ടിയും)
ice cream തേങ്ങ ചമ്മന്തിയും പോലെ
3.വേടന്റെ അമ്മയെ പറ്റി സ്വകാര്യമായ നിമിഷത്തിൽ discuss ചെയ്ത കാര്യങ്ങൾ -ഇവരുടെ ട്രോയുമായി എന്ത് ബന്ധം
ഗാലറി ഉള്ളവർ ഈ ഇരയുടെ നീതിക്ക് വേണ്ടി അല്ല മറിച്ചു
സോഷ്യൽ ക്രിമിനൽ എന്നൊരു അച്ചു ഉണ്ടാക്കി അതിലേക്ക് vedan ഇറക്കാൻ ഫാബ്രിക്കേറ്റായി ചെയ്തൊരു relationship break up
story. കൂടുതൽ ഇതിൽ ഒന്നുമില്ല
ഈ അടുത്ത കാലത്ത് ആണ് ഷൈൻ ടോമിന്റെ കേസ് വളരെ മാന്യമായി deal ചെയ്തത്
മനുഷ്യൻ നന്നാവാൻ അവസരം ഉണ്ട് അത് നല്ലവരിൽ നല്ലവരായ നമ്മൾ അനുവധിച്ചു കൊടുക്കയാണ് വേണ്ടത്.
അത്ര ഉറപ്പ് ഉള്ളവർ. . ഇവർക്ക് ഇടയിൽ ഒരു mediator ആവുകയും ഇത് മാന്യമായി കൈകാര്യം ചെയുകയാണ് വേണ്ടത്. കേരളത്തിൽ നടക്കുന്ന ഡിവോഴ്‌സിന്റെ കേസിൽ പോലും parents third പാർട്ടികൾ ആണെന് സൈക്കോലിജിസ്റ്റുകൾ പറയുന്നു major ഡിവോഴ്സ് ഉണ്ടാകുന്നത് ഈ third പാർട്ടിസ് ഉള്ളത് കൊണ്ട് തന്നെ.


പെണ്ണിനെ ഒരു ഇൻസ്‌ട്രുമെന്റ് ആയി ഉപയോഗിക്കിക്യല്ലേ ഇത്തരം fabricated കഥകൾ ഇറക്കുന്നവർ ചെയ്യുന്നത്. ഇരയോട് നീതി പുലർത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു.
ഈ പോസ്റ്റിന്റെ പേരിൽ എനിക്ക് എന്തൊക്കെ നഷ്ട്ടം വന്നാലും ഒന്നുമില്ല. കാരണം ഞാൻ നേടിയതൊക്കെയും നേര് പറഞ്ഞാണ്. ഓടിച്ചിട്ട് ആക്രമിക്കുന്നവനെ ചേർത്ത് പിടിക്കാൻ തന്നെയാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. ഈ പോസ്റ്റ്‌ എടുത്ത് ആരേലും ഖണ്ഡകാവ്യം എഴുതിയാൽ എനിക്ക് അയച്ചു തരേണ്ട.. എന്റെ നീതിബോധം എന്റെയാണ് അത് മറ്റാരുടെയും അല്ല.

TAGS: VEDAN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.