ശിവഗിരി:മേടമാസ ചതയനക്ഷത്ര ദിനമായ ഇന്ന് ശിവഗിരിയിൽ കുട്ടികളുടെ അന്നപ്രാശവും വിദ്യാരംഭവും ഉണ്ടാകും. ശാരദാ മഠത്തിലും വൈദിക മഠത്തിലും മഹാസമാധിയിലും വിവിധ സംഘടനകളുടെ പ്രാർത്ഥനയോഗം ഉണ്ടാകും. എല്ലാ മാസ ചതയ ദിനത്തിലും നാടിന്റെ പല ഭാഗത്തുനിന്നും വിവിധ സംഘടനകളിൽ ഉള്ളവർ സമൂഹ പ്രാർത്ഥനയ്ക്കായി വന്നുപോകുന്നുണ്ട്. തലേന്ന് ശിവഗിരിയിലെത്തി താമസിക്കുന്നവർ പർണ്ണശാലയിൽ പുലർച്ചെ നാലരക്കുള്ള ആരാധനയിലും പങ്കെടുത്തു വരുന്നു.
ലോജിസ്റ്റിക്സ് &സപ്ലൈ ചെയിൻ മാനേജ്മെന്റ്
തിരുവനന്തപുരം:കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7994449314.
നീറ്റ് യു.ജി സിറ്റി ഇന്റിമേഷൻ സ്ലിപ്
ന്യൂഡൽഹി: മേയ് നാലിനു നടക്കുന്ന നീറ്റ് യു.ജി 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഓരോവിദ്യാർത്ഥിക്കും എവിടെയാണ് പരീക്ഷ സെന്റർ അനുവദിച്ചിരിക്കുന്നതെന്ന് ഇതുവഴി അറിയാൻ സാധിക്കും. വെബ്സൈറ്റ്: www.nta.ac.in/
ലാ കോളേജിൽ അദ്ധ്യാപക നിയമനം
തിരുവനന്തപുരം: കോഴിക്കോട് ഗവ.ലാ കോളേജിൽ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം.അപേക്ഷ ഫോമും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം മേയ് 5 ന് വൈകിട്ട് 5 നകം തപാലിലോ calicutlawcollegeoffice@gmail.com എന്ന ഇ-മെയിലിലോ ഓഫീസിൽ എത്തിക്കണം. നിയമ വിഷയത്തിന് മേയ് 12, 13 നും മാനേജ്മെന്റിൽ 15 നും, ഇംഗ്ലീഷിന് 16 നുമാണ് കൂടിക്കാഴ്ച. വിവരങ്ങൾക്ക്: https://glckozhikode.ac.in, ഫോൺ: 0495 2730680.
പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും ചേർന്ന് നടത്തുന്ന ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ്.വെബ്സൈറ്റ്:www.captkerala.com.ഫോൺ:0471 2474720, 0471 2467728.
എൻട്രൻസ്: ആദ്യദിനം എളുപ്പം,
2 ചോദ്യങ്ങളിൽ പിഴവ്
തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ ആദ്യദിനം പൊതുവേ എളുപ്പമെന്ന് കുട്ടികൾ.രണ്ട് ചോദ്യങ്ങളിൽ പിഴവുണ്ടായി.ചോദ്യങ്ങളുടെ ഉത്തരം ഓപ്ഷനുകളിൽ ഉണ്ടായിരുന്നില്ല.ഇവ ഒഴിവാക്കുമെന്നാണ് സൂചന.കെമിസിട്രിയും മാത്തമാറ്റിക്സും എളുപ്പമായിരുന്നു.ഫിസിക്സിൽ മാത്രമാണ് അൽപ്പം കടുത്ത ചോദ്യങ്ങളുണ്ടായിരുന്നത്.എൻ.സി.ഇ.ആർ.ടി സിലബസിനുള്ളിൽ നിന്നുള്ള ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും.പരീക്ഷയുടെ തുടക്കത്തിൽ 15 ചോദ്യങ്ങളുള്ള മോക് ടെസ്റ്റ് നടത്തിയിരുന്നു.
എം.ബി.എ ഫലം ഉടൻ
തിരുവനന്തപുരം:മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസ് കളഞ്ഞുപോയതിനെത്തുടർന്ന് വിവാദത്തിലായ എം.ബി.എ കോഴ്സിന്റെ നാലാം സെമസ്റ്റർ പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേരള സർവകലാശാല. മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്.ടാബുലേഷൻ ജോലികൾ കഴിഞ്ഞാലുടൻ പരമാവധി 5ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കും.ഉത്തരക്കടലാസ് കളഞ്ഞുപോയ 71 വിദ്യാർത്ഥികളിൽ 69പേരും പ്രത്യേക പരീക്ഷയെഴുതിയിട്ടുണ്ട്.ശേഷിക്കുന്ന രണ്ടുപേർക്കായി വീണ്ടും പരീക്ഷ നടത്തും. 2022-24ബാച്ചിലെ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്ററിന്റെ ഫലമാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്.
ലോകായുക്തയിൽ രജിസ്ട്രാർ
തിരുവനന്തപുരം:ലോകായുക്തയിൽ രജിസ്ട്രാർ തസ്തികയിൽ കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കാലാവധി. പ്രായപരിധി 68 വയസ്.അപേക്ഷ മേയ് 3 നകം രജിസ്ട്രാർ ഇൻ-ചാർജ്, കേരള ലോകായുക്ത ഓഫീസ്, വികസ്ഭവൻ പി.ഒ. തിരുവനന്തപുരം - 695033 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2300362, വെബ്സൈറ്റ്: www.lokayuktakerala.gov.in
അഭിഭാഷക പാനലിലേക്ക്അപേക്ഷിക്കാം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെ-റെറ)ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിട്ടിയെ പ്രതിനിധീകരിക്കുന്നതിനും നിയമോപദേശം നൽകുന്നതിനും രൂപീകരിക്കുന്ന അഭിഭാഷക പാനലിലേക്ക് മേയ് 15വരെ അപേക്ഷിക്കാം.നിയമ ബിരുദം, കുറഞ്ഞത് 20 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.വിശദവിവരങ്ങൾക്ക്:rera.kerala.gov.in, 9497680600, 04713501012.
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (കെ-റെറ)ഹൈക്കോടതിയിലും കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിട്ടിയെ പ്രതിനിധീകരിക്കുന്നതിനും നിയമോപദേശം നൽകുന്നതിനും രൂപീകരിക്കുന്ന അഭിഭാഷക പാനലിലേക്ക് മേയ് 15വരെ അപേക്ഷിക്കാം.നിയമ ബിരുദം, കുറഞ്ഞത് 20 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.വിശദവിവരങ്ങൾക്ക്:rera.kerala.gov.in, 9497680600, 04713501012.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |