ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ആസ്ട്രേലിയയിലെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് വിളംബര സമ്മേളനങ്ങൾ നടക്കും. ഗുരുധർമ്മ പ്രചരണസഭ ആസ്ട്രേലിയയിലെ സേവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 12ന് രാവിലെ 11 മണിക്ക് മെൽബണിൽ ആദ്യ സമ്മേളനം നടക്കും.
തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കോവിഡ് വകഭേദമായ ഒമിക്രോണിനെ തുടർന്ന് നിയന്ത്രണങ്ങളുളളതിനാൽ വിവിധ പ്രവിശ്യകളിലെ സേവനം യൂണിറ്റ് പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയായിരിക്കും ആദ്യസമ്മേളനമെന്ന് തീർത്ഥാടനത്തിന്റെ ആസ്ട്രേലിയയിലെ ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അരുൺരാജൻ, വിഷ്ണു (മെൽബൺ), ഷൈബു പീച്ചിയോട് (സിഡ്നി), രാജീവ് വയലക്കര (പെർത്ത്) എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |