കൊല്ലം: ആനന്ദത്തിന്റെ സുവർണനിമിഷങ്ങൾക്ക് തുടക്കമിട്ട് വിശ്വഗുരു ശ്രീ ശ്രീ രവിശങ്കർ ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കും. ലോകമെമ്പാടുമുള്ള 27 ദശലക്ഷം ജനങ്ങളെ അവശ്യ സാധനസാമഗ്രികൾ നൽകിയും സൗജന്യ ഓൺലൈൻ ധ്യാനത്തിലൂടെയും സഹായിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾക്കും തുടക്കമാകും.
ഉക്രെയിൻ അഭയാർത്ഥികൾക്ക് പാർപ്പിടം, പുനരധിവാസം, മനസിക സംഘർഷത്തിൽ നിന്ന് മോചനം എന്നിവയിൽ ശ്രീ ശ്രീയുടെ ജീവനകല നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 'സ്നേഹം കർമ്മത്തിൽ 'എന്നാണ് ശ്രീ ശ്രീ സേവനത്തെ നിർവചിക്കുന്നത്. ആന്തരിക സമാധാനത്തിൽ കൂടി മാത്രമേ ആഗോള സമാധാനം സാദ്ധ്യമാകൂ എന്നാണ് ഗുരുദേവിന്റെ അഭിപ്രായം. ജനങ്ങളെ സേവനത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ നയിച്ച് അവർക്ക് ആനന്ദവും ആരോഗ്യവും സൗഖ്യവും സമ്മാനിക്കുകയാണ് ഗുരുദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |