സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായി രാം ഗോപാൽ വർമ്മയുടെ ചിത്രത്തിൽ നായികയായി മാറിയ താരമാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാദ്യദേവി. രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ ശ്രീലക്ഷ്മി സതീഷ് വൈറൽ താരമായി മാറുകയായിരുന്നു. തുടർന്ന് പുതിയ ചിത്രമായ സാരിയിൽ നായികയാക്കുകയും ചെയ്തു. ഇപ്പോഴിതാ സാരിയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്.
ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിനെക്കുറിച്ചാണ് പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശബരിയാണ് ഫോട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. നടൻ സത്യാ യാദവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |