കൊച്ചി: ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. അനിൽ എസ്.ആർ. പറഞ്ഞു. ശ്രീനിവാസനെ മാർച്ച് 30ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |