തിരുവനന്തപുരം : കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ കാർഡിയോളജിസ്റ്റിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐ.എം.എ ഈ മാസം 17-ന് നടത്തുന്ന മെഡിക്കൽ സമരത്തിന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പിന്തുണ പ്രഖ്യാപിച്ചു.
കെ.ജി.എം.സി.ടി.എ സംസ്ഥാനസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
17ന് ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മെഡിക്കൽ കോളേജുകളിൽ നടത്തില്ല.
അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്നേദിവസം അടിയന്തിര ചികിൽസയക്ക് അല്ലാതെ ജനങ്ങൾ മെഡിക്കൽ കോളേജുകളിൽ വരുന്നത് ഒഴിവാക്കണമെന്നും കെ.ജി.എം.സി.ടി.എ
സംസ്ഥാന പ്രസിഡൻറ് ഡോ. നിർമ്മൽ ഭാസ്കറും സെക്രട്ടറി ഡോ റോസ്നാരാ ബീഗവും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |