തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ സ്ഥിരം, താൽക്കാലികം, കരാർ, പാക്കിംഗ് ജീവനക്കാർ സപ്ളൈകോ എംപ്ലോയീസ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20നും 21നും കടകളടച്ച് പണിമുടക്ക് നടത്തും. ശമ്പള പരിഷ്കരണത്തിന്റെ കലാവധി കഴിഞ്ഞ് മൂന്നരവർഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത സർക്കാർ ഇടക്കാല ആശ്വാസം നൽകിയ തുക പോലും തിരിച്ചുപിടിച്ചെന്നും താൽക്കാലിക ജീവനക്കാർക്ക് 575 രൂപമാത്രമാണ് ദിവസവേതനമായി നൽകുന്നതെന്നും സമരസമിതി ചെയർമാൻ ആർ.വിജയകുമാർ, ജനറൽ കൺവീനർ എൻ.എ മണി, വർക്കിംഗ് ചെയർമാൻ ടി.നസറുദ്ദീൻ, ജോയിന്റ് കൺവീനർമാരായ കെ.ആർ.ബൈജു, സുഭാഷ് മുഖത്തല എന്നിവർ വാർത്താസമ്മേളനത്തിനിടെ അറിയിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |