കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചെരുപ്പ് ഷീറ്റിനു മുകളിൽ വീണതിനെ തുടർന്ന് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റ് മരിച്ചത്. ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് രാവിലെ 8:30 ഓടെയാണ് ദാരുണ സംഭവം.
താഴ്ന്ന നിലയിലുള്ള ഒരു വൈദ്യുത കമ്പിയിൽ തട്ടിയാണ് മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വായിൽ നിന്ന് നുരയും പതയും വരുന്നതായി രക്ഷപ്പെടുത്താനാകാതെ രംഗം കണ്ടു നിന്ന സഹപാഠികളിലൊരാൾ പറഞ്ഞു. മതിയായ ഉയരത്തിലായിരുന്നില്ല വൈദ്യതി ലൈൻ കിടന്നിരുന്നതന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് മിഥുന്റെ കുടുംബം. 'രാവിലെ ട്യൂഷൻ കഴിഞ്ഞ് സമയം വൈകിയെന്ന് പറഞ്ഞ് അവൻ ബസിൽ കയറി പോകുന്നതാണ് അവസാനമായി കണ്ടത്'. കണ്ണീരണിഞ്ഞ് മിഥുന്റെ പിതാവിന്റെ സഹോദരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു.സംഭവത്തെ തുടർന്ന് കെഎസ്‌യുവും എബിവിപിയും നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ധ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |