കോഴിക്കോട്: യാത്രക്കാർ 20 ശതമാനത്തിൽ താഴെയായി കുറഞ്ഞതോടെ സംസ്ഥാനത്ത് ട്രെയിനുകൾ പിന്നെയും റദ്ദാക്കി. അയൽസംസ്ഥാനങ്ങളിലുൾപ്പെടെ ലോക്ക്ഡൗൺ നടപ്പാക്കിയതോടെയാണ് യാത്രക്കാർ നന്നേ കുറഞ്ഞത്. ഇവിടെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ദീർഘദൂര സർവീസടക്കം 53 ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്.
ഇപ്പോൾ ചുരുക്കം സർവീസുകളേയുള്ളൂ. ന്യൂഡൽഹിയിലേക്ക് മാത്രം തിരുവനന്തപുരത്ത് നിന്ന് രണ്ട് ട്രെയിനുകൾ ഇപ്പോൾ ഓടുന്നുണ്ട്. കേരള എക്സ്പ്രസ്സും രാജധാനിയും. ഇതിൽ ഏതെങ്കിലുമൊന്ന് വൈകാതെ നിറുത്തുമെന്നാണ് സൂചന.
സർവീസ് തുടരുന്ന ട്രെയിനുകൾ ഇവയാണ്: കോഴിക്കോട് - തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, മംഗലാപുരം - നാഗർകോവിൽ - മംഗലാപുരം പരശുരാം, മംഗലാപുരം - ചെന്നൈ - മംഗലാപുരം മെയിൽ, തിരുവനന്തപുരം - ചെന്നൈ - തിരുവനന്തപുരം മെയിൽ, കന്യാകുമാരി - ബംഗളൂരു - കന്യാകുമാരി ഐലൻഡ്,
തിരുവനന്തപുരം - മുംബയ് - തിരുവനന്തപുരം നേത്രാവതി, എറണാകുളം - നിസാമുദ്ദീൻ - എറണാകുളം മംഗള.
ചുരുക്കം ചില പ്രതിവാര എക്സ്പ്രസ്സുകളും സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |