തിരുവനന്തപുരം: ഏറനാട്, പരശുറാം, പാലരുവി തുടങ്ങിയ ട്രെയിനിൽ ഇന്നുമുതൽ ജനറൽ കോച്ചുകൾ ഘടിപ്പിക്കും. വേണാടും ഇന്റർസിറ്റിയും വഞ്ചിനാടുമുൾപ്പെടെയുള്ള ട്രെയിനുകളിൽ ആദ്യഘട്ടത്തിൽ ജനറൽ കോച്ചുകൾ ഉൾപ്പെടുത്തി. ശേഷിക്കുന്നവയിൽ ഘട്ടംഘട്ടമായി ഇത് പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു. സീസൺ ടിക്കറ്റ്, റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നവർ എന്നിവർക്ക് കൊവിഡിന് മുമ്പത്തെ രീതിയിൽ യാത്ര ചെയ്യാൻ ഇതോടെ അവസരമൊരുങ്ങും.
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്രയിലെ റെയിൽവേ ട്രാക്കിലുണ്ടായ തകരാർ പരിഹരിക്കുന്നതിനാൽ 25ന് ഉള്ള ആലപ്പുഴ- ധൻബാദ്, കൊച്ചുവേളി- കോർബ, തിരുവനന്തപുരം- ഷാലിമാർ, കന്യാകുമാരി- ദിബ്രുഗാർഹ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |