തിരുവനന്തപുരം: ആന്ധ്രയിലേയും തെലുങ്കാനയിലേയും അഞ്ച് നഗരങ്ങളിൽ നിന്ന് കൊല്ലത്തേക്ക് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.പാലക്കാട്, തൃശ്ശൂർ,എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ,മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കാക്കിനടയിൽ നിന്ന് 16ന് രാത്രി 7.40നും സെക്കന്ദരാബാദിൽ നിന്ന് 18 ന് പുലർച്ചെ 5.40നും ഹൈദരാബാദിൽ നിന്ന് 21ന് ഉച്ചയ്ക്ക് 2.10നും കച്ചേഗുഡയിൽ നിന്ന് 22ന് പുലർച്ചെ 5.30നും നന്ദേദിൽ നിന്ന് 23ന് രാവിലെ 9.45നുമാണ് സർവീസുകൾ ആരംഭിക്കുക. കൊല്ലത്തു നിന്ന് 18ന് രാവിലെ 2.30ന് കാക്കിനടയിലേക്കും 19ന് വൈകിട്ട് 7.35ന് സെക്കന്ദരാബാദിലേക്കും 23ന് രാവിലെ 2.30ന് ഹൈദരാബാദിലേക്കും 23ന് വൈകിട്ട് 7.45ന് കച്ചേഗുഡയിലേക്കും 25ന് ഉച്ചയ്ക്ക് 12.45ന് തിരുപ്പതിയിലേക്കും മടക്കയാത്ര നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |