തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് 16ന് ചെന്നൈയിലേക്ക് എ.സി ഓണം സ്പെഷ്യൽ ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30ന് ചെന്നൈയിലെത്തും. മടക്കയാത്ര ചെന്നൈയിൽ നിന്ന് 17ന് ഉച്ചയ്ക്ക് 3ന് പുറപ്പെട്ട് 18ന് രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും.ട്രെയിൻ നമ്പർ 06166/06167.
സ്വച്ഛത ഹി സേവ 17മുതൽ
തിരുവനന്തപുരം:കേന്ദ്രപദ്ധതിയായ സ്വച്ഛത ഹി സേവ നയാ സങ്കൽപ് കാമ്പെയിനിന്റെ ഭാഗമായി സംസ്ഥാനത്ത് 17മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തുമെന്ന് നെഹ്റു യുവകേന്ദ്ര അറിയിച്ചു. മാലിന്യമുക്ത കേരളം നവകേരളം എന്ന പേരിൽ നടത്തുന്ന പരിപാടികൾക്ക് നെഹ്റു യുവകേന്ദ്രയ്ക്ക് പുറമേ മേരാ യുവ ഭാരത്,നാഷണൽ സർവ്വീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യസന്നദ്ധ സേന, യുവജനസംഘടനകൾ എന്നിവ നേതൃത്വം നൽകും.
സ്പോട്ട് അഡമിഷൻ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) 14ന് നടത്താനിരുന്ന എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ 18ലേക്ക് മാറ്റി. വിവരങ്ങൾ: www.cet.ac.in.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : 2016 ലെ ഭിന്നശേഷി അവകാശനിയമം സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമത്തിൽ പരിശീലനം നൽകുന്നതും പരിശീലകരായി നിയോഗിക്കുന്നവർക്ക് സർക്കാർ അനുമതിക്ക് വിധേയമായി ഓണറേറിയം അനുവദിക്കുന്നതുമാണ്. താത്പര്യമുള്ളവർ 23ന് മുമ്പ് കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന മേൽവിലാസത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 0471 - 2720977
യു.എ.ഇയിലെ പൊതുമാപ്പ്: ഹെൽപ്പ്ഡെസ്ക് നിലവിൽ വന്നു
തിരുവനന്തപുരം: യു.എ.ഇയിലെ അനധികൃത താമസക്കാർക്ക് സെപ്തംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡെസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താത്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തുവരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും ഏകോപിപ്പിക്കുന്നതിനാണ് ഹെൽപ്ഡെസ്ക് രൂപീകരിച്ചത്.
പഞ്ചവത്സര എൽ എൽ.ബി റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala-gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ-04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |