തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ, വരുമാനം എന്നിവയിൽ മുന്നിൽ തിരുവനന്തപുരം സെൻട്രൽ. പ്രതിവർഷം 1.31 കോടി യാത്രക്കാർ. വരുമാനം 281.12കോടി. മുൻവർഷം യാത്രക്കാർ ഒരു കോടി. എറണാകുളം ജംഗ്ഷൻ, കോഴിക്കോട്, തൃശൂർ, എറണാകുളം ടൗൺ, കണ്ണൂർ, പാലക്കാട് ജംഗ്ഷൻ, കൊല്ലം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
2023- 2024ലെ കണക്കെടുപ്പിലാണിത്. വരുമാനത്തിന്റേയും പ്രകടനത്തിന്റേയും അടിസ്ഥാനത്തിലാണ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കടക്കം പണം അനുവദിക്കുന്നത്. നേമം, കൊച്ചുവേളി സ്റ്റേഷനുകളെക്കൂടി അനുബന്ധ സ്റ്റേഷനുകളാക്കുന്നതോടെ തിരുവനന്തപുരം സെൻട്രൽ പ്രകടനത്തിൽ കൂടുതൽ മുന്നേറുമെന്ന് വിലയിരുത്തൽ.
യാത്രക്കാരുടെ എണ്ണത്തിൽ മുംബയ് താനെയാണ് മുന്നിൽ. വർഷം 93.06കോടി യാത്രക്കാർ. തൊട്ടുപിന്നിൽ മുംബയ് കല്യാൺ (83.79കോടി). യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിഗണിച്ചുള്ള ഏറ്റവും ഉയർന്ന ഗ്രൂപ്പായ നോൺ സബ് അർബൻ ഒന്നിൽ (എൻ.എസ്.ജി.1) 28 സ്റ്റേഷനുകളുണ്ട്. ഇതിൽ എട്ടും മുംബയ് ഉൾപ്പെടുന്ന മദ്ധ്യ റെയിൽവേയിൽ. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ, എഗ്മോർ,താംബരം എന്നിവ. കേരളത്തിൽ നിന്ന് ഇതിൽ ഒരു സ്റ്റേഷനുമില്ല.
സംസ്ഥാനത്ത് മുന്നിലുള്ള
റെയിൽവേ സ്റ്റേഷനുകൾ
(വരുമാനം, യാത്രക്കാർ ക്രമത്തിൽ)
1.തിരുവനന്തപുരം..................... 281.12കോടി, 1.31കോടി
2.എറണാകുളം ജംഗ്ഷൻ............ 241.71കോടി, 87.96ലക്ഷം
3.കോഴിക്കോട്.............................. 190കോടി, 1.14കോടി
4.തൃശൂർ........................................ 164.79കോടി, 69.35ലക്ഷം
5.എറണാകുളംടൗൺ................... 139.1കോടി, 50.13ലക്ഷം
6.കണ്ണൂർ......................................... 121.62കോടി, 72.11ലക്ഷം
7.പാലക്കാട് ജംഗ്ഷൻ.................. 119.35കോടി, 47.61ലക്ഷം
8.കൊല്ലം........................................ 103.01കോടി, 82.75ലക്ഷം
2,318.41 കോടി
കേരളത്തിൽ മുഴുവൻ
സ്റ്റേഷനുകളിൽ നിന്നുള്ള
വരുമാനം
7 സ്റ്റേഷനുകൾ, 1000 കോടിയിലേറെ
രാജ്യത്തെ ഏഴ് സ്റ്റേഷനുകൾ പ്രതിവർഷം 1000 കോടിയിലേറ വരുമാനം നേടുന്നു
മുന്നിൽ ന്യൂഡൽഹി- 3337 കോടി. തൊട്ടടുത്ത് ഹൗറ- 1692 കോടി
ദക്ഷിണ റെയിൽവേയിൽനിന്ന് ചെന്നൈ സെൻട്രൽ- 1299 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |