തിരുവനന്തപുരം: ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. ഇന്ന് പുലർച്ചെ 5.20നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 8.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.
പെയറിംഗ് ട്രെയിൻ വൈകിയതുകൊണ്ടാണ് വേണാട് എക്സ്പ്രസ് വൈകിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതുകൂടാതെ തിരുവനന്തപുരം - നേത്രാവതി എക്സ്പ്രസും യാത്ര ആരംഭിക്കാൻ വൈകും. രാവിലെ ഒൻപതേ കാലിന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 10.30നേ പുറപ്പെടുകയുള്ളൂ.
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നലെ രാത്രി കൊല്ലം പോളയത്തോട് റെയിൽവേ പാളത്തിൽ ശക്തമായ കാറ്റിൽ മരം വീണിരുന്നു. മലബാർ എക്സ്പ്രസിന്റെ മുന്നിലേക്കായിരുന്നു മരം വീണത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റിയാണ് ട്രെയിൻ ഗതാഗതം വീണ്ടും ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |