വാഷിംഗ്ടൺ: റഷ്യൻ എണ്ണയുടെ പേരിലുള്ള ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ കടുത്ത ഭീഷണിയുമായി ട്രംപ്. ഇന്ത്യയ്ക്കെതിരെ ഇറക്കുമതി തീരുവ 24 മണിക്കൂറിനുള്ളിൽ കുത്തനെ ഉയർത്തുമെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.
ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതി തീരുവ നാളെ മുതലാണ് ചുമത്തുത്തുക. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. റഷ്യൻ എണ്ണ വൻ തോതിൽ വാങ്ങുന്ന ഇന്ത്യ, ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുന്നെന്നും യുക്രെയിനിൽ എത്ര പേർ കൊല്ലപ്പെടുന്നു എന്നത് ഇന്ത്യയ്ക്ക് പ്രശ്നമല്ലെന്നുമാണ് ട്രംപിന്റെ വാദം. ട്രംപിന്റെ ഭീഷണിയെ ശക്തമായി തള്ളിയ ഇന്ത്യ, വിമർശനങ്ങൾ ന്യായീകരണമില്ലാത്തതും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |