
കൊച്ചി: വിദേശ സർവകലാശാലകളിൽ നിന്ന് എം.ഡി ഫിസിഷ്യൻ, എം.ഡി (ഡോക്ടർ ഒഫ് മെഡിസിൻ) തുടങ്ങിയ ബിരുദങ്ങൾ നേടിയവർ തങ്ങളുടെ യോഗ്യതയ്ക്കൊപ്പം 'എം.ബി.ബി.എസിന് തുല്യം" എന്ന് രേഖപ്പെടുത്തണമെന്ന ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണ് ഇത്തരമൊരു നിർദ്ദേശം നൽകാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് അധികാരമില്ലെന്ന വാദവുമായി കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |