തിരുവനന്തപുരം : പതിനെട്ടാമത് എം.എൻ ഗോവിന്ദൻ നായർ വിദ്യാർത്ഥി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ലക്ഷംവീട് നിവാസികളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടിക്കാണ് പുരസ്‌കാരം. എം.എൻ കുടുംബ ഫൗണ്ടേഷൻ നൽകുന്ന 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാർക്‌ലിസ്റ്റിന്റെ പകർപ്പും ലക്ഷംവീട് നിവാസിയാണെന്ന് പഞ്ചായത്ത് /നഗരസഭ /മുനിസിപ്പൽ അധികൃതരുടെ സാക്ഷ്യപത്രവുമായി നവംബർ 10നകം ആർ.രാജീവ് ,സെക്രട്ടറി, എം.എൻ.ഫാമിലി ഫൗണ്ടേഷൻ ,ഹൗസ് നമ്പർ :22 ,രാജലക്ഷ്മി നഗർ , പട്ടം പാലസ് പി.ഒ , തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |