തിരുവനന്തപുരം: കേരളസർവകലാശാല ജനുവരിയിൽ നടത്തിയ എം കോം. ഫിനാൻസ് ഒന്ന്, രണ്ട് സെമസ്റ്റർ (എസ്.ഡി.ഇ. - റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് ആന്റ് സപ്ലിമെന്ററി - 2018 അഡ്മിഷൻ, സപ്ലിമെന്ററി - 2017 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.സി.എ. റെഗുലർ ആന്റ് സപ്ലിമെന്ററി (2015 സ്കീം) മാർച്ച് 2021, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ച് 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ.എൽ.എം., മാർച്ച് 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആന്റ് ബയോടെക്നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ ബയോകമിസ്ട്രി), (വൊക്കേഷണൽ മൈക്രോബയോളജി) എന്നീ കോഴ്സുകളുടെ കൊവിഡ് സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷകൾ 7 മുതൽ ആരംഭിക്കും.
കഴിഞ്ഞ മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി മാർച്ച് 7 മുതൽ 16 വരെ പ്രവൃത്തി ദിനങ്ങളിൽ ബി.എ. റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം
എസ്.ഡി.ഇ ബി.എ./ബി.എസ്സി.കമ്പ്യൂട്ടർസയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബികോം./ബി.സി.എ./ബി.ബി.എ. കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് 14 വരെയും 150 രൂപ പിഴയോടെ മാർച്ച് 17 വരെയും 400 രൂപ പിഴയോടെ മാർച്ച് 19 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |