മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എം.ബി.എ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ) ബിരുദ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29മുതൽ ആരംഭിക്കും.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബി കോം/അഡിഷണൽ ഇലക്ടീവ് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ മുളയറ ബിഷപ്പ് ജേസുദാസൻ സി.എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് പുതിയ പരീക്ഷാ കേന്ദ്രത്തിൽ ലഭ്യമാണ്.
എം.ജി സർവകലാശാല മാറ്റിവച്ച പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽ എൽ.എം പ്രോഗ്രാമുകളുടെ മാറ്റിവച്ച പരീക്ഷകൾ 29 ന് തുടങ്ങും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ് സി മോഡൽ 1 കെമിസ്ട്രി (പ്യുവർ), മോഡൽ 2 (ഇൻഡസ്ട്രിയൽ കെമിസ്ട്രി), മോഡൽ 3 (പെട്രോകെമിക്കൽസ്) (സി.ബി.സി.എസ് പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ, 2017-20 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 17 വരെ പാലാ അൽഫോൻസാ കോളേജിൽ നടക്കും.
സംസ്കൃത സർവകലാശാലയിൽ
എം.പി.ഇ.എസ് പ്രോഗ്രാം
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ 24 വരെ സ്വീകരിക്കും. വെബ്സൈറ്റ്: www.ssus.ac.in
എം.എ (തിയേറ്റർ)
എം.എ (തിയേറ്റർ) പ്രോഗ്രാമിന് 24 വരെ അപേക്ഷിക്കാം. വെബ്സെറ്റ്: www.ssus.ac.in
ബി.ഫാം അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ബി.ഫാം ലാറ്ററൽ എൻട്രി മൂന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 15ന് രാവിലെ 11നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300
വീഡിയോ എഡിറ്റിംഗ് കോഴ്സ്
തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ കൊച്ചി സെന്ററിൽ മേയിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് 25വരെ www.keralamediaacademy.org ൽ അപേക്ഷിക്കാം. കാലാവധി 6മാസം. 30സീറ്റുകളാണുള്ളത്. ഫീസ് 34,500 രൂപ. ഫോൺ: 0484 2422275, 9447607073.
ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ
രജിസ്ട്രേഷൻ ആരംഭിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി/പി.ജി (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും 2023 (ജനുവരി) അഡ്മിഷൻ യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ രജിസ്ട്രേഷനും ആരംഭിച്ചു.
വിവിധ ജില്ലകളിലെ 14 പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക് പിഴയില്ലാതെ 25വരെയും പിഴയോടുകൂടി മേയ് രണ്ടുവരെയും യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി - വർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ പരീക്ഷാഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ പരീക്ഷ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. സംശയങ്ങൾക്ക് e23@sgou.ac.in എന്ന മെയിൽ ഐഡിയിലോ 9188920013, 9188920014 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം. യൂണിവേഴ്സിറ്റി വെബ്സൈറ്റ്: www.sgou.ac.in / erp.sgou.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |