വിദൂര വിദ്യാഭ്യാസപഠന കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ.- 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി 30 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (എസ്.ഡി.ഇ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ബി.എ./ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി മാത്തമാറ്റിക്സ്/ ബികോം /ബി.സി.എ /ബി.ബി.എ കോഴ്സുകളുടെ ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളിൽ സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങൾ ഒഴികെയുള്ളവയുടെ ഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിവരങ്ങളും www.keralauniversity.ac.inൽ.
ആരോഗ്യ സർവകലാശാല പരീക്ഷാഫലം
ഒന്നാം വർഷ ബി.എസ്.സി എം.എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫേട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 27നകം അപേക്ഷിക്കണം.
രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഡെസർട്ടേഷന്റെ സോഫ്റ്റ് കോപ്പിയും, നാല് ഹാർഡ് കോപ്പികളും 30ന് വൈകിട്ട് അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം.
രണ്ടാം വർഷ എം.എ.എസ് എൽ.പി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 29 മുതൽ 6 വരെയും സൂപ്പർഫൈനോടെ ജൂലായ് 8വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 20 മുതൽ 5 വരെയും സൂപ്പർഫൈനോടെ ജൂലായ് 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
അമൃതയിൽ പിഎച്ച്.ഡി പ്രവേശനം
തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻജിനിയറിംഗ്, മാനേജ്മെന്റ്, ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ്, മെഡിക്കൽ സയൻസസ്, മീഡിയ, കോമേഴ്സ് വിഷയങ്ങളിൽ ഗവേഷണമാകാം. അമൃതപുരി, ബംഗളൂരു, കോയമ്പത്തൂർ, കൊച്ചി, മൈസൂരു, ചെന്നൈ കാമ്പസുകളിൽ പ്രവേശനം നേടാം. ഗവേഷക വിദ്യാർത്ഥികൾക്ക് പ്രതിമാസം 40,000 രൂപ വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാണ്.
വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ഡ്യുവൽ പിഎച്ച്.ഡി ബിരുദം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി എന്നിവയ്ക്കുള്ള അവസരവും ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |