തിരുവനന്തപുരം: 28 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. /സി.ബി.സി.എസ്.എസ് (സി.ആർ.) പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഞ്ചാം സെമസ്റ്റർ ബി.ടെക് യു.സി.ഇ.കെ. (റെഗുലർ - 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2018 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി പരീക്ഷയുടെ പ്രോജക്ട് വൈവ, ജനറൽ വൈവ എന്നിവ 29 മുതൽ 30 വരെ അതതു കോളേജുകളിൽനടത്തും.
മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ) പരീക്ഷയുടെ മിനി പ്രോജക്ട്, വൈവാവോസി ഒക്ടോബർ 13, 14 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.
23 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്സി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 3 ലേക്ക് മാറ്റി.
23 ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ് പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ യഥാക്രമം 28 (ബയോകെമിസ്ട്രി), 30 (വൈവ വോസി) തീയതികളിൽ.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം. (159), ഡിസംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ-ഏഴ്) 29 മുതൽ ഒക്ടോബർ 1 വരെയുള്ള പ്രവൃത്തി ദിനങ്ങളിലെത്തണം.
സംസ്കൃതം പഠനവഗവേഷണ വകുപ്പിൽ എം.എ സംസ്കൃതം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 29 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കേരള സ്റ്റഡീസ് പഠനവഗവേഷണ വകുപ്പിൽ എം.എ മലയാളസാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിൽ എസ്.സി സീറ്റ് ഒഴിവുണ്ട്. 28 ന് രാവിലെ 11ന് എത്തണം.
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇവല്യൂഷനറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ എം.എസ്സി ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി) പ്രോഗ്രാമിൽ എസ്.ടി. സീറ്റ് ഒഴിവുണ്ട്. 28ന് രാവിലെ 11ന് എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |