വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ചൈൽഡ് അഡോളസന്റ് ആൻഡ് ഫാമിലി കൗൺസിലിംഗ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി ക്ലിനിക്കൽ ന്യൂടീഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂലായ് 21 മുതൽ നടക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ ബി.എ കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കൽ ജൂലായ് 9, 13 തീയതികളിലായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂൺ മൂന്നു വരെ നീട്ടി. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, ബി.എസ്സി ബിരുദം നേടിയവരായിരിക്കണം. പ്രവേശന പരീക്ഷ പാസായവർക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താത്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതണം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 3 വരെ അപേക്ഷാഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
എൻട്രൻസ് അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി നൽകിയ അപേക്ഷയിലെ രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി ജൂൺ 2ന് മുമ്പ് അപ്ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകില്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കും. ഫോൺ: 0471-2525300, 2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |