കേരളസർവകലാശാലയുടെ ബി.എഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് https://admissions.keralauniversity.ac.in/bed2025 ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം.
ഒന്നാം സെമസ്റ്റർ എം.എസ്സി എൻവയോൺമെന്റൽ സയൻസ് (റഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിടെക്
(2013 സ്കീം) സിവിൽ ബ്രാഞ്ചിന്റെ ‘പ്രാക്ടിക്കൽ സർവേയിംഗ് II’
പ്രാക്ടിക്കൽ 29 ന് കൊല്ലം ടി.കെ.എം. കോളേജിൽ
നടത്തും.
അഞ്ചാം സെമസ്റ്റർ ബിടെക്
(2008 സ്കീം) സിവിൽ ബ്രാഞ്ചിന്റെ ‘പ്രാക്ടിക്കൽ സർവേയിംഗ് II’
കോൺക്രീറ്റ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 29 ന് കൊല്ലം ടി.കെ.എം.
കോളേജിൽ നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.
ഓർമിക്കാൻ...
1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്:- 28ന് നടക്കുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2025 അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: csirnet.nta.ac.in. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും (ലൈഫ് സയൻസസ് & എർത്ത്, അറ്റ്മേസ്ഫിയർ- ഓഷ്യൻ- പ്ലാനറ്ററി സയൻസസ് എന്നീ 2 വിഷയങ്ങൾ) രണ്ടാം ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെയും (കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ 3 വിഷയങ്ങൾ).
പി.ജി നഴ്സിംഗ് പ്രവേശനം
സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ പി.ജി നഴ്സിംഗ് (എം.എസ്സി നഴ്സിംഗ്) പ്രവേശനത്തിന് www.cee.kerala.gov.in ലെ “PG Nursing 2025-Online Application ലിങ്ക് മുഖേന ആഗസ്റ്റ് നാല് വരെ അപേക്ഷിക്കാം.വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.cee.kerala.gov.inൽ.
പി.ജി ഡെന്റൽ രണ്ടാം താത്കാലിക അലോട്ട്മെൻറ് ലിസ്റ്റ്
സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി ഡെന്റൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന്റെ താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം വെള്ളനാട് സാരാഭായ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്പോട്ട് അഡ്മിഷൻ 28നും 29നും നടക്കും. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്രുകളിലേക്ക് എൽ.ഇ.ടി യോഗ്യത നേടാത്തവർ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9446527755
ബി.സി.എ: ഓപ്ഷൻ28 വരെ
സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ കോഴ്സിനുള്ള പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 28 വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി നൽകാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.inൽ. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പ്രവേശനപരീക്ഷാഫലം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വാശ്രയ കോളേജായ മിംസ് കോളേജ് ഒഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്സി. (എം.എൽ.ടി) കോഴ്സിന്റെ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
സ്പോട്ട് അലോട്ട്മെന്റ്
സ്വാശ്രയ കോളേജുകളായ കാസർകോട് മാർത്തോമ കോളേജ് ഒഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നിവിടങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഒഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP), എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 28 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ 28 ന് രാവിലെ 11 നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ അലോട്ട്മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നു തന്നെ ഫീസടച്ച് 29 നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പരീക്ഷാ വിജ്ഞാപനം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ ഫോട്ടോഗ്രാഫി പരീക്ഷയുടെ ആഗസ്റ്റ് 2025 പരീക്ഷാ വിജ്ഞാപനം www.tekerala.orgൽ.
ഓൺലൈൻ വെബിനാർ
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്), സാമൂഹ്യനീതിവകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബിനാറിന്റെ ഭാഗമായി ''ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാരോഗ്യം'' എന്ന വിഷയത്തിൽ 28ന് രാവിലെ 10.30 മുതൽ 12 വരെ ഓൺലൈൻ വെബിനാർ നടത്തും. ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേഷണം നടക്കുന്ന മലയാളം വെബിനാറിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ സൈക്കോളജിസ്റ്റ് സിയാന റഫീഖ് നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer. ഫോൺ: 8848683261, വെബ്സൈറ്റ്: www.nidas.nish.ac.in.
കേരളയിലെ ഗ്രേസ് മാർക്ക് വിവാദം:
ഗവർണറുടെ ഹിയറിംഗ് ഇന്ന്
തിരുവനന്തപുരം: കേരള സർവകലാശാലയിലെ കലോത്സവ ഗ്രേസ് മാർക്ക് വിവാദത്തിൽ ഗവർണർ ആർ.വി. ആർലേക്കർ ഇന്ന് രാജ്ഭവനിൽ ഹിയറിംഗ് നടത്തും. രേഖകളുമായി ഹാജരാകാൻ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി കാപ്പന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുകൂല്യം ലഭിക്കുന്നതിന് യുവജനോത്സവത്തിന്റെ ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളെ വിജയികളായി പ്രഖ്യാപിച്ചത് വൈസ്ചാൻസലർ അംഗീകരിച്ചിരുന്നില്ല. ഇതിൽ ചാൻസലറെ കൂടി എതിർകക്ഷിയാക്കി വിദ്യാർത്ഥികൾ ഹർജി നൽകി. ഇതിന്മേലാണ് ഹിയറിംഗ്. എം.ജി സർവകലാശാലയിൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഇൻക്രിമെന്റ് തടഞ്ഞതിലടക്കവും ഹിയറിംഗ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |