തിരുവനന്തപുരം: അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തക്കല മണവിളയിലെ അരുണാചല വനിതാ എൻജിനിയറിംഗ് കോളേജിൽ ഏതാനും മെറിറ്റ് സീറ്റുകൾ ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ് എന്നിവയിൽ രണ്ട് വീതവും സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നിവയിൽ മൂന്ന് വീതവും ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ നാലും സീറ്റാണ് ഉള്ളത്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 31 നകം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447453123, 9037753123, 04651200123. മെയിൽ: arunachalawomens@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |