തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികൾക്ക് പരാതിയില്ല. ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. ജില്ലാ കളക്ടർ,കോർപ്പറേഷൻ എന്നിവരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |