തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ 2022ൽ നടന്ന സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 199 കേസുകളിൽ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണം പിൻവലിച്ചു. അപേക്ഷകൾ പരിഗണിച്ചാണ് പിൻവലിച്ചത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ പരിക്കേറ്റ 64 പൊലീസുദ്യോഗസ്ഥരുടെ ചികിത്സാ ചെലവുകൾ പൂർണമായി സർക്കാർ വഹിക്കാൻ തീരുമാനിച്ചിരുന്നു. ആർച്ച്ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയ കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ പൊലീസ് ഒഴിവാക്കിയിരുന്നു. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയ കേസുകളിൽ കോടതിയിൽ പണം കെട്ടിവയ്ക്കേണ്ടി വരും. കണ്ടാലറിയുന്നവരടക്കം 3000ത്തോളം പ്രതികളാണ് അന്നുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |