കൊല്ലം: കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ, ആദ്യ ഇമിഗ്രേഷൻ പരിശോധന നടന്നു. കേന്ദ്ര ലൈറ്റ് ഹൗസ് വകുപ്പിന്റെ കപ്പലായ ഇന്ദിരാ പോയിന്റിലെ ഉദ്യോഗസ്ഥരുടെ ക്രൂ ചെയ്‌ഞ്ചിംഗിന്റെ ഭാഗമായുള്ള ഇമിഗ്രേഷൻ പരിശോധനയാണ് നടന്നത്.
ഒരുമാസം മുൻപ് കൊല്ലം പോർട്ടിൽ ക്രൂ ചെയ്ഞ്ചിംഗ് നടന്നെങ്കിലും ഓഫീസ് പൂർണ സജ്ജമാകാത്തതിനാൽ തിരുവനന്തപുരം ഫോറിൻ രജിസ്ട്രേഷൻ റീജിണൽ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി കപ്പലിനുള്ളിൽ വച്ചാണ് പരിശോധന നടത്തിയത്. കഴിഞ്ഞമാസം 30ന് എത്തിയ ഇന്ദിരാ പോയിന്റിലെ ഒരു റോഡിയോ ഓഫീസർ ഇമിഗ്രേഷൻ പൂർത്തിയാക്കി കൊല്ലം പോർട്ടിൽ ഇറങ്ങുകയും മറ്റൊരു റോഡിയോ ഓഫീസർ കയറുകയും ചെയ്തു. നേരത്തെ പലതവണ ഇന്ദിരാ പോയിന്റ് കൊല്ലം പോർട്ടിൽ എത്തിയിട്ടുണ്ടെങ്കിലും ഐ.സി.പി ഇല്ലാത്തതിനാൽ ക്രൂ ചെയ്ഞ്ച് നടന്നിട്ടില്ല.
തുറക്കുന്നത് വലിയ സാദ്ധ്യത
അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്ത് കിടക്കുന്നതിനാൽ കൊല്ലം പോർട്ടിന് ക്രൂ ചെയ്ഞ്ചിംഗിൽ വലിയ സാദ്ധ്യതയാണുള്ളത്. അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ പോകുന്ന യാനങ്ങൾക്ക് വേഗം കൊല്ലം പോർട്ടിൽ എത്താനും മടങ്ങാനുമാകും. ക്രൂ ചെയ്ഞ്ചിംഗിന് പുറമേ ഭക്ഷണവും കുടിവെള്ളവും ശേഖരിക്കാനും ബങ്കറിംഗിനുമായി ഒരു ദിവസത്തിലേറെ കപ്പലുകൾക്ക് കൊല്ലം പോർട്ടിൽ കിടക്കാനുമാവും.
നങ്കൂരമിടുന്നത് വരുമാനവും
കോസ്റ്റൽ കപ്പലിൽ എത്തുന്നയാളുടെ ഇമിഗ്രേഷന് 30 രൂപ മാത്രം
കപ്പലുകൾ നങ്കൂരമിടുന്നതിന് പ്രത്യേക വാടക
കപ്പലിന്റെ ഒരു ടൺ ഭാരത്തിന്, ഒരു മണിക്കൂറിന് 50 പൈസ
രണ്ടായിരം ടണ്ണുള്ള കപ്പൽ ഒരു ദിവസം കിടന്നാൽ 24000 രൂപ
15 ദിവസം കഴിഞ്ഞാൽ ടണ്ണിന് ഒരു രൂപ
ഒരുമാസം കഴിഞ്ഞാൽ ടണ്ണിന് രണ്ട് രൂപ
ഇന്ധനം നിറയ്ക്കാൻ ഒരു ദിവസത്തിലേറെ കിടക്കും
കഴിഞ്ഞ വർഷം പോർട്ടിന്റെ ആകെ വരുമാനം 3 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |