
കൽപ്പറ്റ: വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂഷൺ സ്വീകരിക്കണമോയെന്ന തീരുമാനം കുടുംബത്തിന് വിടാമെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മരണാനന്തര ബഹുമതിയാണ് പ്രഖ്യാപിച്ചത്. കുടുംബത്തോട് ചോദിച്ചിരുന്നില്ല. ബഹുമതി പ്രഖ്യാപിച്ചപ്പോൾ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. ആ സന്തോഷത്തിൽ പങ്കുചേരുകയാണ് പാർട്ടി ചെയ്തത്. എന്നാൽ വാങ്ങേണ്ടതുണ്ടോയെന്ന് കുടുംബം ആലോചിച്ചു. അവരുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |