
കൊല്‍ക്കത്ത: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 33 പന്തില്‍ 45 റണ്‍സെടുത്ത യുവതാരം അന്‍ക്രിഷ് രഘുവന്‍ശിയാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 41(24) റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണര്‍ കിവീസിന്റെ ഫിന്‍ അലന്‍ 9(8) റണ്‍സ് മാത്രം നേടി പുറത്തായി. മൂന്നാമതായി ക്രീസിലെത്തിയ അന്‍ക്രിഷ് രഘുവന്‍ശി അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമാണ് 45 റണ്‍സെടുത്തത്. റിങ്കു സിംഗ് 4(7) റണ്‍സ് മാത്രം നേടി നിറം മങ്ങിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 32(24), റോവ്മാന്‍ പവല്‍ 39(24) എന്നിവര്‍ പുറത്താകാതെ നിന്നു. ലക്‌നൗവിനായി പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ദാര്‍ദ്ധ്, ദിഗ്‌വേഷ് സിംഗ് രാത്തി, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാത്ത കൊല്‍ക്കത്ത തങ്ങളുടെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. മഴ കാരണം ഉപേക്ഷിച്ച മത്സരത്തില്‍ നിന്ന് ലഭിച്ച ഒരു പോയിന്റ് മാത്രമാണ് മുന്‍ ചാമ്പ്യന്‍മാരുടെ സമ്പാദ്യം. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമുള്ള ലക്‌നൗവിന് രണ്ട് പോയിന്റാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |