SignIn
Kerala Kaumudi Online
Saturday, 25 April 2026 4.28 AM IST

ബാറ്റിംഗില്‍ കരുത്ത് കാട്ടി ഗുജറാത്ത്; ഡല്‍ഹിക്ക് കൂറ്റന്‍ വിജയലക്ഷ്യം

Increase Font Size Decrease Font Size Print Page
gt-vs-dc

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍, ജോസ് ബട്‌ലര്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനങ്ങളാണ് ടീം ടോട്ടല്‍ 200 കടത്തിയത്.

ഓപ്പണര്‍ സായ് സുദര്‍ശന്‍ 12(7) റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്‍ 70(45) - ജോസ് ബട്‌ലര്‍ 52(27) സഖ്യം 32 പന്തുകളില്‍ നിന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അഞ്ച് സിക്‌സറുകള്‍ വീതം അടിച്ചതിന് ശേഷമാണ് പുറത്തായത്. പിന്നാലെയെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ 32 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടേയും രണ്ട് സിക്‌സറുകളുടേയും അകമ്പടിയോടെ 55 റണ്‍സെടുത്ത് പുറത്തായി.

ഗ്ലെന്‍ ഫിലിപ്‌സ് 14*(9), രാഹുല്‍ തെവാത്തിയ 1*(1) എന്നിവര്‍ ഗുജറാത്തിനായി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലുങ്കി എങ്കിടി, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും മുന്‍ ചാമ്പ്യന്‍മാര്‍ പരാജയപ്പെട്ടിരുന്നു. മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഡല്‍ഹി അപരാജിത കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്.

TAGS: NEWS 360, SPORTS, IPL, GT VS DC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.