
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന വനിത കമ്മിഷൻ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. മന്ത്രിമാരായ ഡോ.ആർ.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. ക്യാമ്പയിൻ അംബാസിഡറായി നടി മഞ്ജുവാരിയർ എത്തും. ക്യാമ്പയിന്റെ ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതിദേവി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, ഡയറക്ടർ ഹരിത.വി.കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ഐ.ജി എസ്.അജിതാബീഗം, കമ്മിഷൻ അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ.എലിസബത്ത് മാമൻ മത്തായി, വി.ആർ.മഹിളാമണി, അഡ്വ.പി.കുഞ്ഞായിഷ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തുന്ന സംവാദത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകും. സർക്കാർ പ്ളീഡർ ഡോ.ടി.ഗീനാകുമാരി, ജൻഡർ കൺസൽട്ടന്റ് ഡോ.ടി.കെ.ആനന്ദി, എഴുത്തുകാരി ഡോ.ചന്ദ്രമതി,എച്ച്മുക്കുട്ടി,മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ.ഷാലിമ, കമ്മിഷൻ അംഗങ്ങൾ, ഡയറക്ടർ ഷാജി സുഗുണൻ, ലാ ഓഫീസർ കെ.ചന്ദ്രശോഭ തുടങ്ങിയവർ പാനലിസ്റ്റുകളാകും. തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.
ഫോട്ടോ :
കേരള വനിതാ കമ്മിഷൻ നടപ്പാക്കുന്ന 'പറന്നുയരാം കരുത്തോടെ' ക്യാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. അഡ്വ.പി.സതീദേവി, അഡ്വ.ഇന്ദിര രവീന്ദ്രൻ, കെ.ഹരികുമാർ എന്നിവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |