
ടെൽ അവീവ്: ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് കുട്ടികൾ അടക്കം 31 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി, ഖാൻ യൂനിസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. പൊലീസ് സ്റ്റേഷനും വീടുകളും ടെന്റുകളും തകർന്നു. ഹമാസ്, ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇവരുടെ ഭാഗത്ത് നിന്ന് വെടിനിറുത്തൽ ലംഘനമുണ്ടായെന്നും ഇസ്രയേൽ പ്രതികരിച്ചു. അതേ സമയം, ഗാസയ്ക്കും ഈജിപ്റ്റിനും ഇടയിലെ റാഫ അതിർത്തി ഇന്ന് തുറക്കും. ഗാസയിൽ വെടിനിറുത്തൽ തുടരുന്നുണ്ടെങ്കിലും ഹമാസിന്റെ പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയെന്ന് കാട്ടിയാണ് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നത്. കഴിഞ്ഞ ഒക്ടോബർ 10ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ ഇത്തരത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |