SignIn
Kerala Kaumudi Online
Monday, 22 June 2026 3.56 PM IST

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണവുമായി  ആരാധിക, മറുപടിയുമായി നടി

READ ENGLISH VERSION
manju-warrier

പാലക്കാട്: സോഷ്യൽ മീഡിയയിൽ അടുത്തിടെ ചർച്ചാവിഷയമായ സംഭവമായിരുന്നു നടി മഞ്ജു വാരിയരെ ആരാധിക കടന്നുപിടിച്ച് ചുംബിച്ചത്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് യുവതി നേരിട്ടത്.

സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും പലരും ചൂണ്ടിക്കാട്ടി. സ്‌നേഹമാണെങ്കിലും ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. അന്നത്തെ വൈറൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യുവതിയുടെ വിശദീകരണം.


'കുട്ടികാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ് അപ്പൊ മുതൽ മനസിൽ ഉള്ളതാണ് ഒന്ന് നേരിൽകാണാൻ. ആ ഇഷ്ടവും വളരുന്നതിന് അനുസരിച്ച് ഒരുപാട് വലുത് ആയിരിന്നു. എന്റെ ഫ്രണ്ട്സ്,​ റിലേറ്റീവ്സ്,​ കൂടെ വർക്ക് ചെയ്യുന്നവർ അവരോടൊക്കെ പറയും ഞാൻ മഞ്ജു ചേച്ചിയെ നേരിട്ട് കാണും,​ കണ്ടാൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം. എന്നാലും അത്രമേൽ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ലൈഫിൽ സത്യം ആയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസിലെ ആഗ്രഹം അത് കണ്ണുനീരായി,​ ഞാൻ മനസിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ സംഭവിച്ചു പോയതാണ്. ലവ്യു മഞ്ജുച്ചേച്ചി'- യുവതി കുറിച്ചു.

യുവതിയുടെ തുറന്നുപറച്ചിലിന് ശേഷം മഞ്ജു വാരിയർ പ്രതികരണവുമായെത്തി. 'ഒരുപാട് സ്‌നേഹം, നന്ദി' എന്നായിരുന്നു താരത്തിന്റെ മറുപടി. പാലക്കാട് ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ആരാധകരുമായി സംവദിക്കാൻ മഞ്ജു വാര്യർ സ്റ്റേജിൽ നിൽക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. തിരക്കിനിടയിൽ നിന്നും ഓടിക്കയറി വന്ന യുവതി മഞ്ജുവിനെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും, മഞ്ജു വാരിയർ അതീവ സംയമനത്തോടെയാണ് പെരുമാറിയത്. ആ സ്ത്രീയെ കൈപിടിച്ച് ആശ്വസിപ്പിക്കുകയും പിന്നീട് അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIER, PALAKAKAD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY