
തൃശൂർ:വടക്കാഞ്ചേരി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര അടാട്ട് പഞ്ചായത്തിലെ 15ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.2010ൽ ജില്ലാ പഞ്ചായത്തംഗമായി.രണ്ടര വർഷം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് 45 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തി.2021ൽ സി.പി.എം പ്രതിനിധി സേവ്യർ ചിറ്റിലപ്പിള്ളിയോട് പരാജയപ്പെട്ടു.അനിൽ അക്കര അടാട്ട് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊർജം പകരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
''എവിടെ പോയാലും സ്വന്തം ഗ്രാമത്തിലെത്തുകയെന്നത് ഏറെ സന്തോഷം നൽകുന്നതാണ്.ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്.ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങൾ പറയാനും ചോദിക്കാനും ആരും ഇല്ലാത്ത സാഹചര്യമാണ്.""
-അനിൽ അക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |