
കോട്ടയം: പുതുപ്പളളിയിൽ പുതിയ എം എൽ എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ. അരനൂറ്റാണ്ടിന് ശേഷമാണ് പുതുപ്പളളിയിൽ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നത്. മണ്ഡലത്തിൽ ഇതോടെ എം എൽ എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് പരിഹാരമാകുകയാണ്.
ചാണ്ടി ഉമ്മന് താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതിയ ഓഫീസിൽ സൗകര്യമുണ്ട്. വാടകയ്ക്ക് എടുത്ത വീടാണ് എം എൽ എ ഓഫീസായി പ്രവർത്തനമാരംഭിച്ചത്. പുതുപ്പളളി - കറുകച്ചാൽ റോഡിൽ ചാലുങ്കൽപ്പടിക്ക് സമീപത്തായിട്ടാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. മുൻപ് പുതുപ്പളളിയിലെ കരോട്ടുവളളക്കാല കുടുംബവീട്ടിൽ വച്ചായിരുന്നു ചാണ്ടി ഉമ്മൻ ആളുകളെ കണ്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |